കുവൈറ്റില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

പുതിയ കൊറോണ വൈറസ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബോധവത്കരണ നടപടികള്‍ ഉര്‍ജ്ജിതമാക്കിയതായും ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ കേസുകള്‍ ഒന്നും റിപ്പോട്ട് ചെയ്തിട്ടില്ലന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവില്‍ 45 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയില്‍ ഉള്ളവരുടെ ആരോഗ്യ നില തൃപ്തികമാണെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ ബാധയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുവൈറ്റ് സ്വദേശികളെ തിരികെ എത്തികുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തിരികെ എത്തുന്നവരെ നിരീക്ഷികുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജമാണന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രോഗം പിടിപെട്ടാല്‍ വിദേശികള്‍ക്കും ഈ പരിചരണം ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 Story Highlights- corona virus, Kuwait
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top