Advertisement

കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ല; പൊതുസമ്മതൻ സ്ഥാനാർത്ഥിയാകണമെന്ന് ഉമ്മൻചാണ്ടി

March 1, 2020
0 minutes Read

കേരള കോൺഗ്രസ് എമ്മിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ കുട്ടനാട്ടിൽ പൊതുസമ്മതൻ സ്ഥാനാർത്ഥിയാകണമെന്ന് ഉമ്മൻ ചാണ്ടി. മുന്നണിയിൽ രണ്ടായി തുടരണോ എന്ന കാര്യം കേരള കോൺഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങൾക്ക് തീരുമാനിക്കാം. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. പിടി ചാക്കോ ഫൗണ്ടേഷൻ പുരസ്‌കാരം മരണാനന്തര ബഹുമതിയായി കെ എം മാണിക്ക് നൽകുന്ന ചടങ്ങിനിടെയായിരുന്നു പ്രതികരണം.

കെ എം മാണിയുടെ വിയോഗത്തോടെ ആരംഭിച്ച കേരള കോൺഗ്രസ് എമ്മിലെ തമ്മിലടി മൂലം പാലാ മണ്ഡലം കൈവിട്ടുപോയതിൽ നിന്ന് പാഠമുൾക്കൊണ്ട് കുട്ടനാട്ടിൽ നേരിട്ട് മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു കോൺഗ്രസ്. ഇതിനെ എതിർത്ത് ജോസഫ് ജോസ് വിഭാഗങ്ങൾ രംഗത്തെത്തിയതിന് പിന്നാലെയാണ് ഉമ്മൻചാണ്ടി നിലപാട് വ്യക്തമാക്കിയത്.

ഘടക കക്ഷികളുടെ സീറ്റ് ഏറ്റെടുക്കുന്ന രീതി കോൺഗ്രസിന് ഇല്ലെന്ന് വ്യക്തമാക്കിയ ഉമ്മൻ ചാണ്ടി, തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടനാട്ടിൽ പൊതുസമ്മതനെ സ്ഥാനാർത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടു. മുന്നണിയിൽ രണ്ടായി തുടരണോ എന്ന കാര്യം കേരള കോൺഗ്രസിലെ ഇരുകൂട്ടരും തീരുമാനിക്കട്ടെയെന്നും അദ്ദേഹം നിലപാടറിയിച്ചു.

യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന നടപടിയുണ്ടാവില്ലെന്നും, മറു ഭാഗത്ത് നിന്നാണ് ഇതുണ്ടാകാറുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top