Advertisement

സഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

March 2, 2020
1 minute Read

കൊല കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തലയില്‍ സഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല സ്വദേശി ബാബുവിന്റെ മൃതദേഹമാണ് എറണാകുളത്തെ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 23 നാണ് ബാബു സഹോദരനെ കുത്തി കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം എറണാകുളം ബോട്ട് ജെട്ടിയിലെ രാധാ ഹോട്ടലില്‍ ഒളിവിലായിരുന്നു ബാബു. ഇയാള്‍ക്കെതിരെ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചിരുന്നു. സഹോദരനുമായി ചേര്‍ന്ന് ചേര്‍ത്തലയില്‍ ഹോട്ടല്‍ നടത്തുകയിരുന്ന ബാബു സഹോദരനെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്നു. സഹോദരന്‍മാര്‍ തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് ബാബു സഹോദരനെ കൊലപ്പെടുത്തിയത്.

Story Highlights- Cherthala, accused was found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top