അനൂപ് മേനോനും മുരളി ഗോപിയും രഞ്ജിത്തും; രാഗേഷ് ഗോപന്റെ ‘ക്വിറ്റ് ഇന്ത്യ’

അനൂപ് മേനോൻ, മുരളി ഗോപി, സംവിധായകൻ രഞ്ജിത്ത്, ബൈജു സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് ഗോപൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്വിറ്റ് ഇന്ത്യ’. സിഐഎ, പാവാട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷിബിൻ ഫ്രാൻസിസാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മലർ സിനിമാസിന്റെ ബാനറിൽ സഞ്ജിത വി എസാണ് നിർമാണം.

ഇഷ്‌ക് ഫെയിം അൻഷാർ ഷാ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. മാർച്ച് പകുതിയിൽ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.

കല-ബോബൻ, മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്-നന്ദു, എഡിറ്റർ-നൗഫൽ, പരസ്യകല- ആനന്ദ് രാജേന്ദ്രൻ. അസോസിയേറ്റ് ഡയറക്ടർ-അരുൺ കേശവൻ, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top