സമൂഹ മാധ്യമ അക്കൗണ്ടുകളല്ല, ഉപേക്ഷിക്കേണ്ടേത് വിദ്വേഷം ; പ്രധാന മന്ത്രിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

സമൂഹ മാധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന പ്രധാന മന്ത്രിയുടെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമൂഹ മാധ്യമങ്ങളല്ല ഉപേക്ഷിക്കേണ്ടത് വിദ്വേഷമാണ് എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു മോദി സമൂഹ മാധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി സൂചന നല്‍കിയത്.
Give up hatred, not social media accounts. pic.twitter.com/HDymHw2VrB
— Rahul Gandhi (@RahulGandhi) March 2, 2020
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് മോദി ട്വിറ്റില്‍ കുറിച്ചത്. ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ ജനങ്ങളെ ഞായറാഴ്ച അറിയിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഈ ട്വീറ്റ് മറുപടിയുമായാണ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്. ഡല്‍ഹി കലാപത്തിന്റെ കൂടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം.
Story Highlights- Prime Minister, Narendra Modi, social media accounts, Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here