സൗദിയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബഹ്റൈൻ വഴി ഇറാനിൽ നിന്ന് എത്തിയ സൗദി പൗരനാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. സൗദി ആരോഗ്യമന്ത്രാലയം വാർത്ത സ്ഥിരീകരിച്ചു.

കൊറോണ വൈറസിനെതിരെ കടുത്ത ജാഗ്രത പുലർത്തുന്നതിനിടെയാണ് ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇതോടെ ഗൾഫ് സഹകരണ കൗൺസിലിലെ മുഴുവൻ രാജ്യങ്ങളും കൊറോണ വൈറസിന്റെ ഭീഷണിയിലായി. സൗദി അറേബ്യ ഒഴികെ ഗൾഫിലെ ബാക്കിയെല്ലാ രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top