ഇന്നത്തെ പ്രധാന വാർത്തകൾ (02.03.2020)

പെരിയ ഇരട്ടക്കൊലകേസ്; ക്രൈംബ്രാഞ്ച് രേഖകള്‍ കൈമാറിയിട്ടില്ലെന്ന് സിബിഐ
പെരിയ ഇരട്ടക്കൊലപാത കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ സിബിഐ. ക്രൈംബ്രാഞ്ച് കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും കൈമാറിയില്ലെന്നാണ് സിബിഐയുടെ ആരോപണം. എറണാകുളം സിജെഎം കോടതിയില്‍ നല്കിയ സത്യാവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവമായി കാണുന്നു: മുഖ്യമന്ത്രി
സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വെടിയുണ്ടകള്‍ കാണാതായ സംഭവം: ക്രൈംബ്രാഞ്ച് ഇന്ന് എസ്എപി ക്യാമ്പില്‍ പരിശോധന നടത്തും
വെടിയുണ്ടകള്‍ കാണാതായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് എസ്എപി ക്യാമ്പില്‍ പരിശോധന നടത്തും. ക്യാമ്പിലെ മുഴുവന്‍ വെടിയുണ്ടകളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ നേരിട്ടെത്തിയായിരിക്കും പരിശോധന നടത്തുക.
നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും
പൊലീസിനെതിരായ അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 27 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം.
today’s headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here