‘വരനെ ആവശ്യമുണ്ട്’ മേക്കിംഗ് വീഡിയോ പുറത്ത്

സുരേഷ് ഗോപി നായകനായി പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്ത്. സിനിമയിലെ ‘നീ വാ എൻ ആറുമുഖാ’ എന്ന ഗാനത്തിൻ്റെ മേക്കിംഗ് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ശോഭനക്കും ദുൽഖറിനും ചെയ്യേണ്ട രംഗങ്ങൾ അഭിനയിച്ച് നൽകുന്ന സംവിധായകൻ അനൂപ് സത്യനാണ് വീഡിയോയിൽ ഏറെ കയ്യടി നേടുന്നത്.
നേരത്തെ, സുരേഷ് ഗോപിയുടെ സംഘട്ടന രംഗത്തിൻ്റെ മേക്കിംഗ് വീഡിയോയും വൈറലായിരുന്നു. സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനായ മാധവ് സുരേഷിനെയും വീഡിയോയിൽ കാണാം. മാധവിന്റെ അഭിനയ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷ് സിനിമകളിൽ സജീവമാണ്. മാഫിയ ശശി ആണ് ചിത്രത്തിൻ്റെ ആക്ഷൻ കൊറിയോഗ്രാഫർ.
സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത സിനിമയാണ് ‘വരനെ ആവശ്യമുണ്ട്.’ നിറഞ്ഞ സദസ്സിൽ തീയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം ദുൽഖർ സൽമാൻ്റെ നിർമ്മാണക്കമ്പനിയായ വേഫേറർ ഫിലിംസും സ്റ്റാർ എൻ്റർടൈന്മെൻ്റ്സും നിർമ്മിച്ചിരിക്കുന്നത്. നടി ശോഭനയാണ് സുരേഷ് ഗോപിയുടെ നായിക. ഏറെ വർഷങ്ങൾക്കു ശേഷമാണ് സുരേഷ് ഗോപിയും ദുൽഖർ സൽമാനും ഒന്നിക്കുന്നത്. ദുൽഖർ സൽമാൻ, സംവിധായകൻ പ്രിയദർശൻ്റെ മകൾ കല്യാണി പ്രിയദർശൻ, ഉർവശി, കെപിഎസി ലളിത, ജോണി ആൻ്റണി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.
അൽഫോൺസ് ജോസഫാണ് സംഗീത സംവിധാനം. മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്നു. ടോബി ജോൺ ആണ് എഡിറ്റ്.
Story Highlights: Varane Avashyamund making video out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here