മലേഷ്യയിൽ തൊഴിൽ ഉടമയുടെ ക്രൂര മർദനത്തിനിരയായ ഹരിപ്പാട് സ്വദേശിക്ക് മോചനം

മലേഷ്യയിൽ തൊഴിൽ ഉടമയുടെ ക്രൂര മർദനത്തിനിരയായ ആലപ്പുഴ ഹരിപ്പാട് സ്വദേശിക്ക് മോചനം. നീണ്ടൂർ വാലേത്ത് വീട്ടിൽ ഹരിദാസനാണ് ക്രൂര മർദനത്തിനിരയായത്. ഹരിദാസൻ മലേഷ്യയിൽ നിന്ന് കോയമ്പത്തൂരിലെത്തി. ബന്ധുക്കളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഹരിദാസൻ മലേഷ്യയിൽ ക്രൂരമർദനത്തിനിരയായെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് ഭാര്യ രാജശ്രീ അധികൃതരെ സമീപിച്ചത്. ശരീരമാസകലം പൊള്ളലേറ്റ ഹരിദാസന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഭർത്താവിനെ മോചിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും രാജശ്രീ ആവശ്യപ്പെട്ടിരുന്നു.
read also: മലേഷ്യയിൽ മലയാളിക്ക് തൊഴിൽ ഉടമയുടെ ക്രൂരപീഡനം; ദേഹമാസകലം പൊള്ളലേറ്റ ചിത്രങ്ങൾ കുടുംബത്തിന് ലഭിച്ചു
നാല് വർഷം മുൻപാണ് ബാർബർ ജോലിക്കായി ഹരിദാസൻ മലേഷ്യയിലേക്ക് പോയത്. ആലപ്പുഴ ചിങ്ങോലിയിലുള്ള ഏജന്റാണ്, ജോലി തരപ്പെടുത്തികൊണ്ടുത്തത്. ആറ് മാസം കൂടുമ്പോൾ നാട്ടിലേക്ക് പണം അയച്ചിരുന്നു. കുടുംബവുമായി ഫോണിലൂടെ സംസാരിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ, പിന്നീട് അവസ്ഥ മാറി. ശമ്പളം കിട്ടുന്നില്ലെന്നും തൊഴിൽ ഉടമ ക്രൂരപീഡനത്തിന് ഇരയാക്കുന്നതായും ഹരിദാസൻ ഭാര്യയെ അറിയിച്ചു. പാസ്പോർട്ട് അടക്കം രേഖകളും തൊഴിലുടമ കൈവശം വച്ചിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ യാതൊരു വഴിയുമില്ലാതെ വന്നതോടെയാണ് രാജശ്രീ നോർക്കയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here