മലേഷ്യയിൽ മലയാളിക്ക് തൊഴിൽ ഉടമയുടെ ക്രൂരപീഡനം; ദേഹമാസകലം പൊള്ളലേറ്റ ചിത്രങ്ങൾ കുടുംബത്തിന് ലഭിച്ചു

മലേഷ്യയിൽ മലയാളിക്ക് തൊഴിൽ ഉടമയുടെ ക്രൂരപീഡനം. ബാർബർ ജോലിക്കെത്തിയ ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഹരിദാസനാണ് അതിക്രൂര പീഡനത്തിന് ഇരയായത്. ദേഹമാസകലം പൊള്ളലേറ്റ അവസ്ഥയിലുള്ള ഇയാളുടെ ചിത്രങ്ങൾ കുടുംബത്തിന് ലഭിച്ചു. ആലപ്പുഴ എസ്പിക്കും നോർക്കയിലും കുടുംബം പരാതി നൽകി.
മലേഷ്യയിലെ ചില സുഹൃത്തുക്കൾ വഴിയാണ് പീഡനത്തിന്റെ ചിത്രങ്ങൾ കുടുംബത്തിന് കിട്ടിയത്. ഫോൺ വിളിക്കാനോ പുറത്തിറങ്ങാനോ തൊഴിൽ ഉടമ ഹരിദാസനെ അനുവദിക്കുന്നില്ലെന്നും ഭാര്യ പറയുന്നു.
നാല് വർഷം മുൻപാണ് ബാർബർ ജോലിക്കായി ഹരിദാസൻ മലേഷ്യയിലേക്ക് പോയത്. ആലപ്പുഴ ചിങ്ങോലിയിലുള്ള ഏജന്റാണ്, ജോലി തരപ്പെടുത്തികൊണ്ടുത്തത്. ആറ് മാസം കൂടുമ്പോൾ നാട്ടിലേക്ക് പണം അയച്ചിരുന്നു. കുടുംബവുമായി ഫോണിലൂടെ സംസാരിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ, പിന്നീട് അവസ്ഥ മാറി. ശമ്പളം കിട്ടുന്നില്ലെന്നും തൊഴിൽ ഉടമ ക്രൂരപീഢനത്തിന് ഇരയാക്കുന്നതായും ഹരിദാസൻ ഭാര്യയെ അറിയിച്ചു. പാസ്‌പോർട്ട് അടക്കം രേഖകളും തൊഴിലുടമയുടെ പക്കലാണ്. മലേഷ്യയിൽ കുടുങ്ങി കിടക്കുന്ന ഹരിദാസനെ നാട്ടിലെത്തിക്കാനായി കുടുംബം എല്ലാ വഴികളും തേടുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here