കൊറോണ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്ന് പരാതി

കൊറോണ നിരീക്ഷത്തിലായിരുന്ന യുവാവിനെ കാണാനില്ലെന്ന് പരാതി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്നാണ് പരാതി. ജില്ലാ കളക്ടർക്കും എസ്പിക്കും അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ പരാതി നൽകി.

മുപ്പത്തടം സ്വദേശി മുഹമ്മദ് ഷാഫി(25)യെയാണ് കാണാതായത്. തായ്‌ലൻഡിൽ നിന്ന് ഇന്ന് രാവിലെയാണ് ഇയാൾ എത്തിയത്. കൊറോണ ബാധ സംശയത്തെ തുടർന്ന് ഇയാൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുകയായിരുന്നു. പരിശോധനകൾക്ക് പിന്നാലെ യുവാവ് ആശുപത്രിയിൽ നിന്ന് കടന്നുകളയുകയായിരുന്നുവെന്നാണ് മെഡിക്കൽ ഓഫീസർ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. യുവാവ് പൊതുജനങ്ങളോട് ഇടപഴകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അടിയന്തര നടപടി സ്വീകരിക്കണമെന്നും മെഡിക്കൽ ഓഫീസർ പരാതിയിൽ വ്യക്തമാക്കി. പരാതി കളക്ടർ പൊലീസിന് കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top