‘എല്ലാം മുൻ മന്ത്രിയുടെ അറിവോടെ’; ഇബ്രാഹിം കുഞ്ഞിനെതിരെ ടി ഒ സൂരജ്
March 3, 2020
0 minutes Read

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ വീണ്ടും പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ്. ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് വായ്പ അനുവദിച്ചതെന്ന് ടി ഒ സൂരജ് പറഞ്ഞു. ഇതിനെല്ലാം രേഖകളുണ്ടെന്നും സൂരജ് പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് കൊച്ചി ഓഫീസിലെത്തി മൊഴി നൽകിയ ശേഷമായിരുന്നു സൂരജിന്റെ പ്രതികരണം. ഇബ്രാഹിം കുഞ്ഞിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മുൻ മന്ത്രിയുടെ മൊഴിയിൽ വ്യക്തത വരുത്താനാണ് സൂരജിനെ വീണ്ടും ചോദ്യം ചെയ്തത്.
അതേസമയം, പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഇബ്രാഹിം കുഞ്ഞിനെ രണ്ടു വട്ടം ചോദ്യം ചെയ്തെങ്കിലും ചില കാര്യങ്ങളിൽ കൂടി വ്യക്തത വരേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement