Advertisement

ചന്ദ്രിക കള്ളപ്പണ ഇടപാട്: ചോദ്യം ചെയ്യലിന് ഹാജരാകാതെ വി.കെ. ഇബ്രാഹിം കുഞ്ഞ്

September 18, 2021
Google News 2 minutes Read
Chandrika money laundering

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ വി.കെ. ഇബ്രാഹിം കുഞ്ഞ്. ചോദ്യം ചെയ്യലിന് കൂടുതൽ സാവകാശം വേണമെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി വി.കെ. ഇബ്രാഹിം കുഞ്ഞിനേയും വിൽപ്പിച്ചിരുന്നത്. അന്വേഷണം റദ്ദാക്കാൻ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Read Also : കള്ളപ്പണം വെളുപ്പിക്കല്‍; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇ.ഡി അന്വേഷണം

ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് എന്നും ഹർജിയിൽ ഇബ്രാഹിംകുഞ്ഞ് പറയുന്നു. കഴിഞ്ഞ വര്ഷം സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഇബ്രാഹിം കുഞ്ഞ് ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നൽകിയിരുന്നു. സെപ്റ്റംബർ 16ന് ഹാജരാകാനായിരുന്നു നിർദേശം. ഇതിനിടയിലാണ് അപ്പീലുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലിൽ തീർപ്പ് ഉണ്ടാകുന്നതുവരെ സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടർ നടപടികളും സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights : Chandrika money laundering V K Ibrahim Kunj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here