‘CPIM വർഗീയതയുടെ കാളിയൻ; പാലക്കാട് വിഷവിത്തുകൾ വിതറി’; വിമർശിച്ച് ലീഗ് മുഖപത്രം
സിപിഐഎമ്മിനെ വിമർശിച്ച് മുസ്ലിം ലീഗ് മുഖപത്രം. തുടർച്ചയായ രണ്ടാം ദിവസമാണ് വിമർശനവുമായി മുഖപ്രസംഗം. സി പി ഐ എം വർഗീയതയുടെ കാളിയൻമാരായി എന്ന് ലീഗ് മുഖപത്രം ചന്ദികയിൽ വിമർശനം. നെറികേടിനെതിരെയുള്ള മതേതര കേരളത്തിൻ്റെ പ്രതികരണം ഇന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിനിയോഗിക്കുമെന്ന് മുഖപത്രം.
സിപിഐഎം പാലക്കാട് വർഗീയതയുടെ വിഷവിത്തുകൾ വിതറിയെന്ന് മുഖപ്രസംഗത്തിൽ വിമർശനം. ഇന്നലത്തെ പത്രപരസ്യങ്ങൾ അതിൻ്റെ ഒടുവിലത്തെ ഉദാഹരണമെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ കടക്കൽ പിണറായി സർക്കാർ കത്തി വെക്കുന്നു. ഇതിനുള്ള തിരിച്ചടി ലോക്സഭ തെരഞ്ഞെടുപ്പിൽ നൽകിട്ടും പാഠം പഠിച്ചില്ല. സംഘപരിവാറിനെ നാണിപ്പിക്കുന്ന വർഗീയതയാണ് സി പി ഐ എം പുറത്തെടുക്കുന്നതെന്നും ചന്ദ്രിക ദിനപത്രം വിമർശിക്കുന്നു.
അതേസമയം സാദിഖലി തങ്ങളെ മുഖ്യമന്ത്രി ഇന്നലെയും വിമർശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാദിഖലിയെ കുറിച്ച് പറയരുതെന്ന് ലീഗ് നേതാക്കൾ പറഞ്ഞാൽ നാട് അംഗീകരിക്കുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുസ്ലിം ലീഗ് ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടിനോട് സമരസപെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Story Highlights : Muslim league Chandrika editorial against CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here