പ്ലസ് ടു പരീക്ഷയിൽ നിന്ന് ‘രക്ഷപ്പെടാൻ’ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി വിദ്യാർത്ഥി

പ്ലസ് ടു പരീക്ഷയിൽ നിന്ന് ‘രക്ഷപ്പെടാൻ’ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി വിദ്യാർത്ഥി. മധ്യപ്രദേശിലെ മൊറീനയിലെ തുദില ഗ്രാമത്തിലാണ് സംഭവം.

ഇന്ന് നടക്കാനിരുന്ന പരീക്ഷയിൽ നിന്ന് ഒഴിവാകാനാണ് റൺബീർ എന്ന പതിനെട്ടുകാരൻ ഇന്നലെ അർധരാത്രിയോടെ ബന്ധുവായ മൂന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കയറിട്ട് കെട്ടി വയലിൽ തള്ളുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കത്ത് അവ്യക്തമായിരുന്നു. കത്തിൽ റൺബീറിനെ പരീക്ഷയ്ക്ക് വിടരുതെന്നും എഴുതിയിരുന്നു. തുടർന്നുണ്ടായ അന്വേഷണങ്ങളാണ് റൺബീറിലേക്ക് തന്നെ എത്തിച്ചത്.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ റൺബീറിനെ വീട്ടിൽ നിന്ന് കാണാതായിരുന്നു. കുട്ടിയെ കണ്ടുപിടിക്കാൻ റൺബീറിനെ തന്നെ അക്കണമെന്നും കത്തിൽ പറയുന്നുണ്ടായിരുന്നു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ റൺബീർ കുറ്റം സമ്മതിക്കുകയായിരുന്നു.

Story Highlights- Board Exam, kidnap

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top