‘സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ പിന്മാറ്റമില്ല’; വിശദീകരണവുമായി പ്രധാനമന്ത്രി

സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായി പിന്മാറുന്നില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ ദിനമായ മാർച്ച് എട്ടിന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വനിതകൾക്കായി മാറ്റിവച്ചിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ പുതിയ വിശദീകരണം.

ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാമെന്നും ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. #ടവലകിുെശൃലഡെ െഎന്ന ഹാഷ് ടാഗിലാണ് സ്റ്റോറികൾ പോസ്റ്റ് ചെയ്യേണ്ടത്.


സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ട് ഞായറാഴ്ച മുതൽ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ഇന്നലെ രാത്രിയാണ് നരേന്ദ്രമോദി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. പതിനായിരങ്ങളാണ് ഇത് അപ്പോൾ തന്നെ റി ട്വീറ്റ് ചെയ്ത്. ഈ വിഷയം സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആവുകയും ചെയ്തു.

read also: ‘മോദിയുടെ നീക്കം സമൂഹ മാധ്യമങ്ങളെ നിരോധിക്കാൻ’; സംശയമുന്നയിച്ച് ശശി തരൂർ

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള നേതാവാണ് നരേന്ദ്ര മോദി. 5.33 കോടി ആളുകളാണ് അദ്ദേഹത്തെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. ഡോണൾഡ് ട്രംപ്, ബരാക് ഒബാമ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള നേതാവ് കൂടിയാണ് നരേന്ദ്ര മോദി.

story highlights- narendra modi, social media, women’s day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top