വയനാട്ടില്‍ സ്വകാര്യബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

സുല്‍ത്താന്‍ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് കാറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
ബസ് യാത്രികനായ ബത്തേരിയിലെ മിനര്‍വ പിഎസ്‌സി പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥി അമ്പലവയല്‍ പുല്‍പ്പാടി ഭാസ്‌കരന്റെ മകന്‍ വിപിന്‍ (30) ആണ് മരിച്ചത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിപിന്‍ എല്‍ഡിസി പരിശീലനം നടത്തി വരികയായിരുന്നു.

കാര്‍ യാത്രികനും കല്‍പ്പറ്റ മലബാര്‍ ഗോള്‍ഡ് ഹെഡുമായ നായ്ക്കട്ടി സ്വദേശി വി എം അബൂബക്കറിനെ കോഴിക്കോട് സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ബത്തേരി , കല്‍പ്പറ്റ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുക്കുയാണ്. കല്‍പ്പറ്റയില്‍ നിന്ന് ബത്തേരിക്ക് വരികയായിരുന്ന ഗീതിക ബസും, കല്‍പ്പറ്റയിലേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മരത്തിലിടിച്ച് ബസ് മറിയുകയായിരുന്നു.

Story Highlights- Accident in Wayanad, One person died, several injured

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top