കള്ളക്കടത്തും ജിഎസ്ടി നിയമത്തിലെ പഴുതുകളും സ്വർണ നികുതിയിൽ കുറവ് ഉണ്ടാക്കുന്നതായി ധനമന്ത്രി

കള്ളക്കടത്തും ജിഎസ്ടി നിയമത്തിലെ പഴുതുകളും സ്വർണ വിപണിയിൽ നിന്നും കിട്ടേണ്ട നികുതിയിൽ വൻ കുറവ് ഉണ്ടാക്കുന്നതായി ധനമന്ത്രി തോമസ് ഐസക്. സ്വർണത്തിനു ഇവേ ബില്ല് വേണ്ടെന്ന വ്യവസ്ഥ അടക്കം മാറ്റാൻ ജിഎസ്ടി കൗൺസിലിൽ ആവശ്യപെടുമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.

കള്ളക്കടത്തിന് നികുതി വകുപ്പ് കുട പിടിക്കുക ആണെന്നു അടിയന്തര പ്രമേയ നോട്ടീസ് നൽകിയ വിഡി സതീശൻ ആരോപിച്ചു. ഒരു വർഷത്തിൽ മൂവായിരം കോടി നികുതി വരുമാനം കിട്ടേണ്ടിടത്തു കിട്ടിയത് വെറും മുന്നൂറ് കൊടിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. വിഷയം സഭ നിർത്തി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top