കേരളത്തിന്റെ മുന്നേറ്റം ശരിയായ ദിശയില്‍; ബിബിസിയില്‍ ആരോഗ്യമേഖലയുടെ നേട്ടങ്ങള്‍ ചര്‍ച്ചയായതിനെക്കുറിച്ച് മുഖ്യമന്ത്രി

ആരോഗ്യമേഖലയില്‍ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ബിബിസിയില്‍ നടന്ന ചര്‍ച്ചയെപ്പറ്റി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു. ബിബിസിയില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചര്‍ച്ചയിലാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകള്‍ പരാമര്‍ശിക്കപ്പെട്ടത്. നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാന്‍ കേരളം മുന്നോട്ടു വച്ച മാതൃകയെ അവതാരക പ്രശംസിക്കുകയുണ്ടായി.
Read More: നിപ, കൊറോണ വൈറസ് പ്രതിരോധം; കേരളത്തിന്റെ നേട്ടങ്ങള്‍ പരാമര്‍ശിച്ച് ബിബിസി
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമായി നമ്മുടെ പ്രാഥമിക ആരോഗ്യ സംവിധാനത്തിന്റെ ഇടപെടല്‍ ശേഷിയും, രോഗങ്ങളെ ഡയഗ്‌നോസ് ചെയ്യാനുള്ള മികവും കാരണമാണ് അത് സാധിച്ചതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ പറഞ്ഞു.
ആരോഗ്യമേഖലയില്‍ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം നമുക്ക് കരുത്തു പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here