Advertisement

കുട്ടനാട് സീറ്റ് തർക്കം; ജോസ് കെ മാണിയുടെ നിലപാട് തള്ളി യുഡിഎഫ് നേതൃത്വം

March 4, 2020
0 minutes Read

കുട്ടനാട് സീറ്റ് പാർട്ടിയിൽ നിന്ന് ഏറ്റെടുത്താൽ പകരം സീറ്റ് നൽകണം എന്ന ജോസ് കെ മാണിയുടെ നിലപാട് തള്ളി യുഡിഎഫ് നേതൃത്വം. കുട്ടനാട്ടിൽ വിജയിക്കാൻ യുഡിഎഫ് നേതൃത്വം കൈക്കൊള്ളുന്ന തീരുമാനത്തിന് എതിര് നിൽകരുതെന്നും യുഡിഎഫ് നേതൃത്വം ജോസ് കെ മാണിയെ അറിയിച്ചു.

അതേസമയം, കുഞ്ഞാലിക്കുട്ടി തിരിച്ചെത്തിയ ശേഷം സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ യുഡിഎഫ് നേതൃത്വവുമായി നടത്തും എന്ന് പിജെ ജോസ്ഫ് പ്രതികരിച്ചു. യുഡിഎഫ് നേതൃത്വത്തിൽ ഉണ്ടായ ധാരണ ജോസ് കെ മാണിയെ അറിയിച്ചത് പികെ കുഞ്ഞാലിക്കുട്ടിയും ബെന്നി ഹന്നാനും ചേർന്നാണ്. ഡൽഹിയിൽ ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയിൽ കുട്ടനാട് സീറ്റ് പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. കുട്ടനാട് സീറ്റ് കേരള കോൺഗ്രസിന് ഇപ്പോഴത്തെ സാഹചര്യത്തിൽ അനുവദിക്കാൻ സാധിക്കില്ല. കുട്ടനാട് സീറ്റിന് പകരം സീറ്റ് നൽകണം എന്ന വാദം ജോസ് കെ മാണി മുന്നോട്ട് വച്ചു.

എന്നാൽ, അങ്ങനെ ഒരു ഉറപ്പ് ഇപ്പോൾ നൽകാൻ സാധിക്കില്ലെന്ന് ബെന്നി ബഹന്നാൻ വ്യതമാക്കി. കുട്ടനാട് സീറ്റ് സംബന്ധിച്ച് കേരളത്തിൽ പിജെ ജോസഫ് നടത്തിയ പ്രസ്താവനയും സീറ്റ് വിട്ട് നൽകും എന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ്.

കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ യുഡിഎഫ് നേത്യത്വം നാളെ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം കൈകൊള്ളും. പൊതുസമ്മതനായ ഒരാളെ കുട്ടനാട്ടിൽ സ്ഥാനാർത്ഥി ആക്കും എന്നാണ് സൂചന. ഇതു സംബന്ധിച്ചും യുഡിഎഫ് നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

കുട്ടനാട് സീറ്റിൽ യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിക്കാൻ കേരള കോൺഗ്രസിന് അവസരം നൽകില്ല. കുട്ടനാട് സീറ്റിൽ വിജയ സാധ്യത മുൻ നിർത്തി കൈക്കൊള്ളുന്ന നിലപാടിന് എതിര് നിൽക്കരുതെന്ന് ഇതിന് മുന്നോടിയായി ജോസ് കെ മാണിയോട് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. സീറ്റ് ഏറ്റെടുക്കുന്നതായി വ്യാഖ്യാനിക്കെരുതെന്നും പൊതുസമ്മതനെ നിർത്തി സീറ്റ് പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും ആണ് യുഡിഎഫ് നേതൃത്വം അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top