മന്ത്രിക്കും രക്ഷയില്ല ! രാത്രി സവാരിക്കിടെ മന്ത്രിയുടെ മൊബൈൽ മോഷ്ടിച്ച് കള്ളന്മാർ !

രാത്രി സവാരിക്കിടെ പുതുച്ചേരി മന്ത്രിയുടെ മൊബൈൽ മോഷ്ടിച്ച് കള്ളന്മാർ. ഊർജ വകുപ്പ് മന്ത്രി ആർ കമലക്കണ്ണന്റെ മൊബൈലാണ് മോഷണം പോയത്.
പെട്രോൾ പമ്പിന് സമീപമുള്ള ബീച്ച് റോഡിൽ രാത്രി 10.30ന് സവാരി നടത്തുന്നതിനിടെയാണ് മന്ത്രിയുടെ ഫോൺ മോഷണം പോകുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന മന്ത്രിയുടെ ഫോൺ ബൈക്കിലെത്തിയ മോഷ്ടാക്കൾ തട്ടിപ്പറിച്ച് കൊണ്ടുപോവുകയായിരുന്നു.
Read Also : പത്താം ക്ലാസ് പരീക്ഷയ്ക്ക് ‘കട്ട് പീസ്’ വിതരണം; ദൃശ്യങ്ങൾ പുറത്ത്
വീട്ടിൽ തിരിച്ചെത്തിയ മന്ത്രി മോഷണ വിവരം പേഴ്‌സണൽ സ്റ്റാഫിനെ അറിയിക്കുകയും അദ്ദേഹം വിവരം പൊലീസിനെ ധരിപ്പിക്കുകയുമായിരുന്നു.
ഐപിസി 356, 379 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.
Story Highlights- Robbery, Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here