കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു. കോഴിക്കോട് വളയം സ്വദേശി രാജനാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചപ്പോള്‍ രക്ഷപ്പെട്ടത്. ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.
രാവിലെ പതിനൊന്ന് മണിയോടെയാണ് രാജനടക്കം ഏഴ് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുവന്നത്. ക്ഷയരോഗിയാണെന്നാണ് രാജന്‍ പറഞ്ഞത്. ആശുപത്രിക്കുള്ളില്‍ നിന്നാണ് രാജന്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
ആശുപത്രി പരിസരത്തെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇയാള്‍ ബസ് കയറിയതായി സൂചനയുണ്ട്. കഴിഞ്ഞ മാസം 19 നാണ് വളയം വിലങ്ങാട് അടുപ്പില്‍ കോളനിയിലെ രാജന്‍ ഭാര്യ ബിന്ദുവിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബിന്ദു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
റിമാന്‍ഡിലായ പ്രതിയെകഴിഞ്ഞ മാസം 21നാണ്കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. രാജനായി ജയില്‍ ജീവനക്കാരും പൊലീസും അന്വേഷണം തുടരുകയാണ്. ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു.
Story Highlights: kannur central prision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here