Advertisement

ക്രിപ്റ്റോ കറൻസി നിരോധനം റദ്ദ് ചെയ്ത് സുപ്രിംകോടതി

March 4, 2020
1 minute Read

ക്രിപ്റ്റോ കറൻസി നിരോധനം റദ്ദ് ചെയ്ത് സുപ്രിംകോടതി. ഇതിന്റെ അടിസ്ഥാനത്തിൽ ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസമില്ല. ക്രിപ്റ്റോ കറൻസികൾക്ക് നിരോധനമില്ലെന്ന് ജനുവരിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

ഇടപാടുകളുടെ റിസ്‌ക് കണക്കിലെടുത്താണ് ക്രിപ്‌റ്റോ കറൻസികൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ്‌ ആർബിഐ നൽകിയ വിശദീകരണം
വിശദീകരണം നൽകി. ക്രിപ്റ്റോകറൻസികളിൽ 8,815 ഡോളറിൽ വ്യാപാരമൂല്യമുള്ള ബിറ്റ്‌കോയിനാണ് മൂല്യമേറിയത്. 161 ബില്യൺ ഡോളറാണ് ബിറ്റ്കോയിന്റെ മൊത്തം വിപണിമൂല്യം.

2018 ഏപ്രിലിലാണ് ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

Story highlight: crypto currency, Supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top