Advertisement

സ്‌നേഹനിലയത്തിന്റെ പ്രവർത്തനം അനുമതിയില്ലാതെ; മൂന്ന് വർഷത്തിനിടെ മരിച്ചത് 21 പേർ

March 5, 2020
Google News 1 minute Read

ക്രൂരമർധനത്തിനിരയായി വയോധികൻ മരിച്ച തൃത്താല മുടവന്നൂർ
സ്‌നേഹനിലയത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരോഗ്യവകുപ്പ്. യാതൊരു അനുമതിയുമില്ലാതെയാണ് സ്‌നേഹനിലയത്തിന്റെ പ്രവർത്തനമെന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി.

2017 മുതൽ 2020 വരെ മൂന്ന് വർഷത്തിനിടെ നാല് പേരാണ് സ്‌നേഹനിലയത്തിൽ മരിച്ചത്. ജനുവരിയിൽ മാത്രം നാല് പേർ മരിച്ചു. പഞ്ചായത്ത് രേഖകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് റിപ്പോർട്ട് തയ്യാറാക്കിയത്. മരിച്ച അന്തേവാസികളുടെ പോസ്റ്റുമോർട്ടം നടന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് തൃത്താലയിലെ ആരോഗ്യവകുപ്പ് വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ഡിഎംഒ റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് കൈമാറും.

read also: ‘മരവടികൊണ്ട് അഞ്ച് പേർ ചേർന്ന് മർദിച്ചു’; തൃത്താലയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ച സിദ്ദീഖിന്റെ ശബ്ദരേഖ പുറത്ത്

ക്രൂരമർദനത്തിനിരയായി തൃശൂർ സ്വദേശി സിദ്ദിഖ് മരിച്ചതോടെയാണ് സ്‌നേഹനിലയം വാർത്തകളിൽ ഇടം നേടിയത്. മരവടികൊണ്ട് ഉൾപ്പെടെ മർദിച്ചെന്ന് വ്യക്തമാക്കുന്ന സിദ്ദിഖിന്റെ ശബ്ദരേഖ ഇന്നലെ പുറത്തുവന്നിരുന്നു. അഞ്ച് പേർ ചേർന്നാണ് മർദിച്ചതെന്നും നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടായെന്നും സിദ്ദിഖ് പറഞ്ഞു. സ്‌നേഹനിലയത്തിന്റെ ചെയർമാനുൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ആരോപണം ഉയർന്നിരുന്നു.

story highlights- Shelter home, siddique, audio clip

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here