Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടു ദിവസത്തിനിടെ പിടികൂടിയത് 5 കിലോ സ്വർണം

March 5, 2020
Google News 1 minute Read

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് ഇന്നലെയും ഇന്നുമായി പിടികൂടിയത് രണ്ട് കോടിയോളം വില വരുന്ന 5 കിലോയോളം സ്വർണം. ഇന്നലെ ഇറ്റലിയിൽ നിന്നും ദോഹ വഴി ഖത്തർ എയർവെയ്‌സിൽ വന്ന ബന്ധുക്കളായ സ്ത്രീയിൽ നിന്നും പുരുഷനിൽ നിന്നുമാണ് മൂന്നര കിലോയോളം സ്വർണം പിടിച്ചത്.

സ്ത്രീ ആഭരണങ്ങളാക്കി വസ്ത്രത്തിന് അടിയിൽ ധരിച്ചും പുരുഷൻ ബിസ്‌ക്കറ്റ് അരയിൽ പാൻഡിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്. ഇന്ന് കോലാലംപൂരിൽ നിന്ന് എയർ ഏഷ്യ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയിൽ നിന്ന് ഒന്നര കിലോയോളം സ്വർണം മിശ്രിതം 7 പാക്കറ്റുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു.

Story highlight: Gold, nedumbhaserrry airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here