Advertisement

ഭാരവാഹി പ്രഖ്യാപനം ; സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി

March 5, 2020
Google News 1 minute Read

ഭാരവാഹി പ്രഖ്യാപനത്തില്‍ സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവും സംസ്ഥാന വക്താവുമായ എംഎസ് കുമാര്‍ ഭാരവാഹി പ്രഖ്യാപനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. ഗ്രൂപ്പ് പരിഗണിച്ചാണ് പുതിയ ഭാരവാഹി പട്ടികയെന്ന് എംഎസ് കുമാര്‍ ആരോപിച്ചു.
പുതിയ പട്ടികയിലെ അതൃപ്തി ചൂണ്ടിക്കാട്ടിയ അദ്ദേഹം ചുമതലയേറ്റെടുക്കില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. മെറിറ്റിനാണ് പ്രാധാന്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നുണ്ടെങ്കിലും ഭാരവാഹിപട്ടികയില്‍ മുരളീധരപക്ഷത്തിന് ശക്തമായ ആധിപത്യമാണുള്ളത്.

കെ സുരേന്ദ്രന്റെ കീഴില്‍ ഭാരവാഹിയാകാനില്ലെന്ന നിലപാടെടുത്ത എഎന്‍ രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും സംസ്ഥാന വൈസ്പ്രസിഡന്റുമാരായി. ഡോ കെഎസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ എ പി അബ്ദുള്ളകുട്ടി, ഡോ ജെ പ്രമീളാദേവി, ജി രാമന്‍നായര്‍, എം എസ് സമ്പൂര്‍ണ, പ്രൊഫ വി ടി രമ, വി വി രാജന്‍ എന്നിവരാണ് മറ്റ് സംസ്ഥാന വൈസ്പ്രസിഡന്റുമാര്‍. എം ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. നാലംഗ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുള്ള മറ്റ് മൂന്നുപേരും മുരളീധരപക്ഷക്കാരാണ്. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

 

Story Highlights- Announcement of office bearers,  BJP, Dissatisfaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here