പൗരത്വ നിയമ ഹർജികൾ ശബരിമല വാദത്തിന് ശേഷം പരിഗണിക്കും: സുപ്രിംകോടതി

പൗരത്വ നിയമം ചോദ്യം ചെയ്ത ഹർജികൾ ശബരിമല വിശാലബെഞ്ച് വാദത്തിന് ശേഷം പരിഗണിക്കാമെന്ന് സുപ്രിംകോടതി. ഹർജികൾ പരിഗണിക്കുന്ന തീയതി നിശ്ചയിക്കണമെന്ന് മുസ്ലിം ലീഗിന്റെ ആവശ്യത്തെ തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ പ്രതികരണം. വിഷയം ഹോളി അവധിക്ക് ശേഷം ശ്രദ്ധയിൽപെടുത്താൻ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് കോടതി ആവശ്യപ്പെട്ടു.

ഹർജികളിൽ രണ്ട് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കുമെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ സുപ്രിംകോടതിയെ അറിയിച്ചു. മാർച്ച് പതിനാറ് മുതലാണ് ശബരിമല ഹർജികളിൽ വിശാലബെഞ്ച് വാദം കേൾക്കുന്നത്. ഹോളി അവധിക്കായി ഈ മാസം ഒൻപതിന് അടയ്ക്കുന്ന സുപ്രിംകോടതി പതിനാറാം തീയതിയാണ് തുറക്കുന്നത്.

Story highlight: Citizenship law, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top