സ്ഥലംമാറ്റത്തിന് സമ്മതം നല്‍കിയിരുന്നു : ജസ്റ്റിസ് എസ് മുരളീധര്‍

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തിന് സമ്മതം നല്‍കിയിരുന്നുവെന്ന് ജസ്റ്റിസ് എസ് മുരളീധര്‍. ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലാണ് എസ് മുരളീധര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥലംമാറ്റ വിവാദത്തില്‍ ആദ്യമായാണ് മുരളീധര്‍ പ്രതികരിക്കുന്നത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കര്‍ശന നിലപാടെടുത്ത് മണിക്കൂറുകള്‍ക്കകം ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലംമാറ്റി ഉത്തരവിറക്കിയത് വന്‍വിവാദമായിരുന്നു. സ്ഥലംമാറ്റം ജഡ്ജിയുടെ സമ്മതത്തോടെ ആയിരുന്നുവെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയെങ്കിലും ജസ്റ്റിസ് മുരളീധര്‍ പ്രതികരിച്ചിരുന്നില്ല. ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലാണ് മുരളീധര്‍ ആദ്യമായി പ്രതികരിക്കുന്നത്.
സ്ഥലംമാറ്റത്തില്‍ സുപ്രിംകോടതി കൊളീജിയം നിലപാട് തേടിയപ്പോള്‍ സമ്മതം അറിയിച്ചു. ഡല്‍ഹി കലാപം പരിഗണിച്ച ഫെബ്രുവരി ഇരുപത്തിയാറ് സര്‍വീസിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമായിരുന്നുവെന്നും മുരളീധര്‍ പറഞ്ഞു. വികാരനിര്‍ഭരമായ യാത്രയയപ്പാണ് ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകര്‍ സ്ഥലം മാറി പോകുന്ന ജസ്റ്റിസ് മുരളീധറിന് നല്‍കിയത്.
Story Highlights- Justice S Muraleedhar, transfer, Punjab-Haryana High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here