Advertisement

തർക്കം പതിവ്, പരാതിയുമായി രക്ഷിതാക്കൾ; കോട്ടയത്ത് അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം

April 5, 2025
Google News 2 minutes Read

കോട്ടയം അന്തിനാട് ​ഗവ. യു പി സ്കൂളിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. അധ്യാപകർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സംഭവത്തിനെതിരെ ചില അധ്യാപകരും രക്ഷിതാക്കളും പരാതി നൽകിയിരുന്നു. പരാതി നൽകിയവർ അടക്കം ഏഴ് അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. അധ്യാപകർ കുട്ടികളുടെ സാന്നിധ്യത്തിൽ പരസ്പരം വഴക്കിടുന്നതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

സ്കൂളിൽ അധ്യാപകർ തമ്മിൽ‌ സ്ഥിരം വഴക്കും തർക്കവുമാണെന്നായിരുന്നു പരാതി. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദമായി അന്വേഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരിശോധനയിൽ പരാതികളിൽ കഴമ്പുണ്ട് എന്ന് കണ്ടെത്തി. അധ്യാപകർ തമ്മിൽ തർക്കവും വഴക്കിടലും അടിക്കടി സ്കൂളിൽ ഉണ്ടാകുന്നുണ്ടെനന്നായിരുന്നു കണ്ടെത്തൽ.

Read Also: കൊച്ചിയിലെ തൊഴിൽ പീഡനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. സ്ഥലം മാറ്റിയ ഏഴ് അധ്യാപകരിൽ മൂന്ന് പേർ പരാതി നൽകിയവരാണ്. ഹെഡ്മിസ്ട്രസ് ഒഴികെയുള്ളവരെയാണ് സ്കൂളിൽ നിന്ന് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റിയതിൽ പരാതിക്കാരായ അധ്യാപകർക്ക് നടപടിയിൽ അയവ് വരുത്തുമെന്നാണ് സൂചന.

Story Highlights : Seven teachers transferred from school in Kottayam after Frequent disputes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here