ജീവനക്കാരന് കോവിഡ് 19; പേടിഎം ഓഫീസുകൾ അടച്ചു

കോവിഡ് 19 ഭീതിയിൽ രാജ്യം. ഒരാൾക്ക് കൂടി രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഹരിയാന ഗുരുഗ്രാമിലെ പേടിഎം ജീവനക്കാരനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ പേടിഎമിൻ്റെ നോയിഡിലെയും, ഗുരുഗ്രാമിലെയും ഓഫീസുകൾ അടച്ചു.
കേരളത്തിലേത്ത് അടക്കം രാജ്യത്ത് ഇതുവരെ 29 പേർക്കാണ് വൈറസ് ബാധയേറ്റത്. നിരീക്ഷണത്തിലുളളവരുടെ എണ്ണം കൂടിവരികയാണ്. ആഗ്രയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആളുമായി ഇടപഴകിയ കൂടുതൽ പേരെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ നിരീക്ഷിച്ചു വരികയാണ്. വൈറസ് പടരുന്ന സാഹചര്യത്തില്‍ പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക് ധരിക്കാന്‍ സിബിഎസ്ഇ അനുമതി നല്‍കി. ഡല്‍ഹിയിലെ എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലൊക്കെ പരിശോധന ശക്തമാക്കി. രോഗബാധയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണം തുടരുകയാണ്. വിദേശത്തു നിന്ന് എത്തുന്നവരെ വിദഗ്ധപരിശോധനയ്ക്ക് ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്.
അതേ സമയം, നേരത്തെ രാജ്യത്ത് കൊറോണ ബാധിച്ച 3 പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. ഡൽഹിയിലെ രോഗിയോടൊപ്പം ഇടപഴകിയ ആറ് പേരുടെ സ്രവം സംശയത്തെ തുടർന്ന് പരിശോധനയ്ക്കായി വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. രോഗികളുമായി ഇടപഴകിയവർ നിരീക്ഷണത്തിലാണ്.
ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി വിസ നൽകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർത്തിവച്ചിരുന്നു. മാർച്ച് 3 വരെ അനുവദിച്ച വിസകളും റദ്ദാക്കി.
Story Highlights: covid 19 coronavirus for paytm employee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here