കോഴിക്കോട് ട്രാഫിക് പൊലീസ് ഇനി സ്‌പോര്‍ട്‌സ് ബൈക്കില്‍

കോഴിക്കോട് ട്രാഫിക്ക് പൊലീസിനും സ്‌പോര്‍ട്‌സ് ബൈക്ക്. നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ട്രാഫിക്ക് പൊലീസ് ഇനി ഈ ബൈക്കില്‍ പാഞ്ഞെത്തും. ആധുനിക സജ്ജീകരണത്തോടെ രൂപകല്‍പന ചെയ്ത ‘സുസുക്കി ജിക്‌സര്‍ 250’ മോഡല്‍ ബൈക്കുകളാണ് സുസുക്കിയുടെ സോഷ്യല്‍ കോര്‍പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി പൊലീസിന് കൈമാറിയത്.

തിരക്കുള്ള സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കാന്‍ മൈക്കും ഉച്ചഭാഷിണിയും പ്രത്യേക ലൈറ്റും സൈറനും ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണര്‍ എ കെ ജമാലുദ്ദീന്‍, സുസൂക്കി മാനേജിംഗ് ഡയറക്ടര്‍ സി പി അബ്ദുള്ള, സുസൂക്കി റീജണല്‍ മാനേജര്‍മാരായ കൃഷ്ണപ്രശാന്ത്, ദിലീപ് എന്നിവര്‍ ബൈക്കുകളുടെ താക്കോല്‍ കൈമാറി. അഡീഷണല്‍ എസ്പി എം സി ദേവസ്യ, ഡിസിആര്‍ബി എസിപി ടി പി രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: kerala policeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More