കോഴിക്കോട് ജില്ലയിലെ മിനി കുട്ടനാട്; നടുത്തുരുത്തി ദ്വീപിനെക്കുറിച്ചറിയാം

അത്രയധികമൊന്നും സഞ്ചാരികളുടെ ശ്രദ്ധയിലെത്തിയിട്ടില്ലാത്ത അതിമനോഹരമായ പ്രദേശമാണ് കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ പഞ്ചായത്തിലെ നടുത്തുരുത്തി ദ്വീപും ചുറ്റുമുള്ള കായല്‍പ്പരപ്പും. കൈത്തോടുകളും തുരുത്തുകളും നാട്ടുമീനുകളും നാടന്‍വള്ളങ്ങളുമൊക്കെയായി വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളാണ് അകലപ്പുഴ കായലിലെ ഈ പ്രദേശം തുറന്നിടുന്നത്.

പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാനായി ടൂറിസം വകുപ്പ് കഴിഞ്ഞ ഏതാനും കാലമായി ഉത്തരവാദിത്വ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ ആസൂത്രിതമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ടൂറിസം കേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന നടുത്തുരുത്തിയിലേക്ക് ഇപ്പോള്‍ വിദേശ വിനോദസഞ്ചാരികളെയടക്കം ആകര്‍ഷിക്കുവാന്‍ കഴിഞ്ഞതായി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പരമ്പരാഗത രീതിയിലുള്ള തോണിയാത്ര, വിവിധതരം മത്സ്യബന്ധന രീതികള്‍ പരിചയപ്പെടല്‍, തെങ്ങുകയറ്റം, കള്ളുചെത്ത്, കയറു പിരിക്കല്‍, ഓലമടയല്‍, ഞണ്ടു പിടുത്തം, വല നെയ്ത്ത്, കുരുത്തോല ക്രാഫ്റ്റ്, നാടന്‍ ഭക്ഷണം, കരകൗശല വസ്തുക്കളുടെ നിര്‍മാണം തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് ഈ പാക്കേജിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് പരിചയപ്പെടാനും പങ്കെടുക്കാനും സാധിക്കുന്നത്.

Story Highlights: kerala tourism

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top