Advertisement

ന്യൂസീലൻഡിനെ ഇന്ത്യയിൽ വരുമ്പോൾ പാഠം പഠിപ്പിക്കാം എന്ന് കോലി; കേട്ടിട്ട് ചിരി വരുന്നു എന്ന് മിച്ചൽ ജോൺസൺ

March 5, 2020
Google News 2 minutes Read

ന്യൂസീലൻഡ് പരമ്പര ഇന്ത്യക്ക് അത്ര സുഖമുള്ള ഓർമ്മകളല്ല സമ്മാനിച്ചത്. ടി-20 പരമ്പര തൂത്തുവാരിയെങ്കിലും ഏകദിന, ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു. ഇത് ഇന്ത്യൻ ടീമിനും വിരാട് കോലിക്ക് വ്യക്തിപരമായും ക്ഷീണമുണ്ടാക്കി. ടെസ്റ്റ് റാങ്കിംഗിൽ കോലിക്ക് ഒന്നാം സ്ഥാനം നഷ്ടമായത് കനത്ത തിരിച്ചടി ആയിരുന്നു. ഇതിനൊക്കെ പുറമെ കളിക്കളത്തിൽ ഓവർ അഗ്രഷൻ കാണിച്ചതിനെത്തുടർന്ന് കോലിക്ക് വിമർശനങ്ങൾ നേരിടേണ്ടതായും വന്നു.

ഇതിനിടെയാണ് അവസാന ടെസ്റ്റിനിടെ ഇന്ത്യയിലേക്ക് വരുമ്പോൾ ഇവന്മാരെ പാഠം പഠിപ്പിക്കാം എന്ന് ക്യാപ്റ്റൻ വിരാട് കോലി ടീം അംഗങ്ങളോട് പറയുന്നതിൻ്റെ വീഡിയോ വൈറലായത്. കഴിഞ്ഞ ദിവസം വൈറലായ വീഡിയോയുടെ പേരിലും കോലി ട്രോളുകൾ നേരിട്ടു. ഓസീസ് മുൻ പേസർ മിച്ചൽ ജോൻസണും ട്രോളുകളിൽ പങ്കായി. കേട്ടിട്ട് ചിരി വരുന്നു എന്നായിരുന്നു ജോൺസൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഓവർ അഗ്രഷനെപ്പറ്റി ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് കയർത്തതും കോലിയെ വിവാദത്തിൽ പെടുത്തിയിരുന്നു. ബുംറയുടെ പന്തിൽ കിവീസ് നായകൻ കെയിൻ വില്ല്യംസൺ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങിയിരുന്നു. ഇത് ആക്രോശത്തോടെ ആഘോഷിച്ച കോലി കാണികളെ നോക്കി ചീത്ത പറഞ്ഞു. തുടർന്ന് ഷമിയുടെ പന്തിൽ ടോം ലാഥം പുറത്തായതിനു ശേഷവും കാണികൾക്കെതിരെ കോലി ആക്രോശിച്ചിരുന്നു.

രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ സമ്പൂർണ തോൽവിയാണ് ടെസ്റ്റ് പരമ്പരയിൽ ഏറ്റുവാങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ 124 റൺസിന് പുറത്തായ ഇന്ത്യക്കെതിരെ ന്യൂസീലൻഡ് അനായാസം വിജയം കുറിക്കുകയായിരുന്നു.

Story Highlights: Mitchell Johnson takes a dig at Virat Kohli after ‘India mein dikha doonga’ claim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here