Advertisement

ടി പി കേസ്; പി കെ കുഞ്ഞനന്തന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

March 5, 2020
Google News 1 minute Read

ടി പി കേസിൽ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കമെന്ന പ്രതി കുഞ്ഞനന്തന്റെ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി. നിലപാടറിയിക്കാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണിത്.

അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് കുഞ്ഞനന്തൻ ശിക്ഷയിളവ് ആവശ്യപ്പെട്ടത്. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലാണെന്നും ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നും കുഞ്ഞനന്തൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ പതിമൂന്നാം പ്രതിയാണ് പികെ കുഞ്ഞനന്തൻ. 2014 ജനുവരി 24നാണ് ഗൂഢാലോചന കേസിൽ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.

story highlights- p k kunjanandan, t p chandrasekharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here