നിയമസഭയിൽ പിസി ജോർജിന്റെ ‘എടാ പോടാ’ വിളി; ശാസിച്ച് സ്പീക്കർ

നിയമസഭയിൽ ‘എടാ പോടാ’ വിളി നടത്തിയ പി സി ജോർജ് എംഎൽഎയെ ശാസിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. നിയമസഭയിൽ ‘എടാ പോടാ’ വിളി അനുവദിക്കില്ലെന്ന് സ്പീക്കർ പറഞ്ഞു.
നിയമസഭയിൽ സ്പീക്കർക്ക് നൽകാൻ ജീവനക്കാരനെ പി സി ജോർജ് ഒരു കുറിപ്പ് ഏൽപ്പിച്ചു. ഇത് കൈമാറാൻ വൈകിയതാണ് ജോർജിനെ ചൊടിപ്പിച്ചത്. സ്പീക്കറെ കത്ത് വേഗത്തിൽ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടാണ് പി സി ജോർജ് നിയമസഭാ ജീവനക്കാരന് നേരെ തട്ടിക്കയറിയത്. ഇത് ശ്രദ്ധയിൽപ്പെട്ട സ്പീക്കർ പ്രശ്‌നത്തിൽ ഇടപെടുകയും പരാമർശം വിലക്കുകയുമായിരുന്നു. ജീവനക്കാരനെ ‘എടാ പോടാ’ എന്ന് വിളിക്കരുതെന്നും നിയമസഭയിൽ ഇത്തരം പരാമർശം പാടില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
story highlights- p c george, p sreeramakrishnan, legislative assembly
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here