യുഎഇയില്‍ കീടനാശിനി നിയമം ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ

യുഎഇയില്‍ പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും വിധം കീടനാശിനി നിയമം ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ പാസാക്കിയ കരടുനിയമത്തിലാണ് ഈ നിര്‍ദേശം. യുഎഇയിലെ വീടുകളിലും ഓഫീസുകളിലുമൊക്കെ പാറ്റയും മൂട്ടയും പോകാനായി ആറു മാസത്തിലൊരിക്കലെങ്കിലും കീടനാശിനികള്‍ ഉപയോഗിക്കാറുണ്ട് .ഇതിനായി അംഗീകൃതമായ കീടനാശിനികള്‍ മാത്രമേ ഉപയോഗിക്കാവു എന്ന് അധികൃതര്‍ അറിയിച്ചു.
ലൈസന്‍സില്ലാതെയും സമൂഹ മാധ്യമങ്ങളുടെ പിന്‍ബലത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും അംഗീകൃതമല്ലാത്ത കീടനാശിനികള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയമം കര്‍ശനമാക്കുന്നത്. ഓണ്‍ലൈനിലൂടെ കീടനാശിനി വാങ്ങുന്നത് സുരക്ഷിതമല്ല.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഇത്തരം പ്രവണത അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്കി. മൂട്ടയ്ക്കെതിരെ ‘ബോംബ്’ എന്ന പേരിലുള്ള മാരക വിഷപ്രയോഗം നടത്തി കുട്ടികളടക്കം ഏതാനും പേര് നേരത്തേ മരിച്ചിട്ടുണ്ട്. സമീപ ഫ്ളാറ്റുകളില്‍ താമസിക്കുന്നവരുടെയും ജീവന് ഭീഷണിയാകുന്നതാണിത്. ശ്വാസകോശം, വൃക്ക, ചര്‍മം എന്നിവയെ മാരകമായി ബാധിക്കുന്ന ഇത്തരം കീടനാശിനികള്‍ യുഎഇയില്‍ നിരോധിച്ചവയാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് മൂന്ന് മാസം തടവും ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് പരിഷ്കരിച്ച നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നത്.
1992 ലെ ഫെഡറല്‍ നിയമപ്രകാരം ആറ് മാസത്തില്‍ കുറയാത്ത തടവും 20,000 മുതല്‍ ഒരു ലക്ഷം രൂപ വരെയായിരുന്നു പിഴ. അതേസമയം, പഠന ഗവേഷണങ്ങള്‍ക്കായി യൂണിവേഴ്സിറ്റികളും ഗവേഷണ കേന്ദ്രങ്ങളും കൊണ്ടുവരുന്നതും രാജ്യാന്തര സമ്മേളനങ്ങളിലും മറ്റും പ്രദര്ശനങ്ങളിലേക്കായി കൊണ്ടുവരുന്ന കീടനാശിനികളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കീടനാശിനി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉത്പാദകര്‍, ഇടപാടുകാര്‍, എത്തിക്കുന്നവര്‍, ഉപയോഗിക്കുന്നവര്‍ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. അംഗീകൃത കീടനാശിനികളുെട സാമ്പിളുകള്‍ രാജ്യത്തെ ലാബുകളില്‍ പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പുവരുത്തിയവ മാത്രമേ വില്‍ക്കാനും പ്രയോഗിക്കാനും അനുവദിക്കുകയുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here