Advertisement

റിയാദില്‍ റെയ്ഡ് ; ഇന്ത്യക്കാര്‍ ഉള്‍പ്പടെ 56 പേര്‍ പിടിയില്‍

March 5, 2020
1 minute Read

സൗദി തലസ്ഥാനമായ റിയാദില്‍ നടത്തിയ റെയ്ഡില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെ 56 പേര്‍
പിടിയിലായി. പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

മലയാളികള്‍ ഉള്‍പ്പെടെ ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന എക്‌സിറ്റ് 17ലെ വ്യാപാര സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ബിനാമി ബിസിനസ് നടത്തുന്നവരെന്ന് സംശയിക്കുന്നവരും ലൈസന്‍സ് ഇല്ലാതെ സ്ഥാപനം നടത്തുന്നവരും പിടിയിലായവരില്‍ ഉള്‍പ്പെടും. ഗുരുതരമായ നിയമ ലംഘനം നടത്തിയ 10 വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. സ്വദേശി പൗരന്‍മാരുടെ പരാതിയെ തുടര്‍ന്നാണ് റിയാദ് ഗവര്‍ണറേറ്റാണ് റെയ്ഡ് നടത്താന്‍ നിര്‍ദേശം നല്‍കിയത്.

പൊലീസിന്റെ സാന്നിധ്യത്തില്‍ വാണിജ്യമന്ത്രാലയം, ലേബര്‍ ഓഫീസ്, നഗരസഭാ ഉദ്യോഗസ്ഥര്‍
തുടങ്ങിയവരാണ് റെയ്ഡില്‍ പങ്കെടുത്തത്. രണ്ട് വിദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരില്‍ നിന്നായി കണക്കില്‍പെടാത്ത 3.23 ലക്ഷം റിയാല് പിടിച്ചെടുത്തു. നിയമ ലംഘകരെ നാടുകടത്തുമെന്നും ക്രിമിനല്‍ സ്വഭാവമുളള കേസുകള്‍ ഫൈസലിയ പൊലീസിന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

Story Highlights-Raid in Riyadh, arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top