Advertisement

ഒമർ അബ്ദുള്ളയെ അന്യായമായി തടങ്കലിലാക്കിയെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

March 5, 2020
1 minute Read

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ അന്യായമായി തടങ്കലിലാക്കിയെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. താഴ്വരയിൽ സമാധാനം നിലനിർത്തുന്നതിനാണ് തടങ്കലെന്ന് ജമ്മുകശ്മീർ ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു.

ഒമർ അബ്ദുള്ളയുടെ സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയത് രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്നും എതിർപ്പുകളെ അടിച്ചമർത്തുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നും സാറാ അബ്ദുള്ള പൈലറ്റ് ആരോപിച്ചു.

എന്നാൽ, താഴ്വരയിലെ സമാധാനശ്രമങ്ങൾക്ക് ഒമർ അബ്ദുള്ള വിഘാതമെന്നാണ് ശ്രീനഗർ ജില്ലാ മജിസ്‌ട്രേറ്റ്, സുപ്രിംകോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഒമർ സുപ്രിംകോടതിക്ക് മുൻപ് ജമ്മുകശ്മീർ ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ജമ്മുകശ്മീർ ഭരണകൂടം വ്യക്തമാക്കിയിരുന്നു. അനുച്ഛേദം 370 എടുത്തുക്കളഞ്ഞതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയും എംപിയുമായ ഫാറൂഖ് അബ്ദുള്ളയെയും മകൻ ഒമർ അബ്ദുള്ളയെയും വീട്ടുതടങ്കലിലാക്കിയത്.

Story highlight: Omer abdhulla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top