യെസ് ബാങ്കിനെതിരായ നടപടി; ഉപഭോക്താക്കളെ ആശ്വസിപ്പിച്ച് ആർബിഐ

യെസ് ബാങ്കിനെതിരായ നടപടിയിൽ ഉപഭോക്താക്കളെ ആശ്വസിപ്പിച്ച് റിസർവ് ബാങ്ക്. ഉപഭോക്താക്കൾക്ക് നഷ്ടം ഉണ്ടാകില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

പുലർച്ചെ മുതൽ യെസ് ബാങ്ക് എടിഎമ്മുകൾക്കും ബ്രാഞ്ചുകൾക്കും മുന്നിൽ വലിയ ക്യൂവാണ് രൂപപ്പെട്ടത്. യെസ് ബാങ്കിന് മേൽ സ്വീകരിച്ച നടപടിയിൽ ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്ന് ആർബിഐ വ്യക്തമാക്കി. യെസ് ബാങ്കിന് ഉചിത നടപടി സ്വീകരിക്കാനുള്ള അവസരം നൽകുകയാണ് ചെയ്തിരിക്കുന്നതെന്നും ആർബിഐ വ്യക്തമാക്കി.

അതേസമയം, യെസ് ബാങ്കുകൾ പ്രതിസന്ധിക്ക് ഒപ്പം കൊവിഡ് ഭീതി കൂടി ചേർന്നപ്പോൾ വലിയ തകർച്ചയാണ് ഒഹരി വിപണിക്ക് ഉണ്ടായത്. എല്ലാ മേഖലയിലും നഷ്ടത്തോടെയാണ് ഇടപാട് തുടങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്ന 74.02 ലെത്തി. അസംസ്‌കൃത എണ്ണവില ബാരലിന് 49 ഡോളറിലെത്തുകയും ചെയ്തു. ആശങ്ക വേണ്ടെന്നും എല്ലാ നിക്ഷേപകരുടേയും പണം സുരക്ഷിതമായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

യെസ് ബാങ്കുകൾ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളാണ് സാമ്പത്തിക മേഖലയെ തകർത്തതെന്ന് രാഹുൽ പറഞ്ഞു.

Story highlight: Yes bank,RBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top