Advertisement

ആറ്റുകാൽ പൊങ്കാല; ഞായറും തിങ്കളും സ്‌പെഷ്യൽ ട്രെയിനുകൾ

March 6, 2020
2 minutes Read

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഞായറും തിങ്കളും സ്‌പെഷ്യൽ ട്രെയിനുകൾ. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന് കൊല്ലത്ത് നിന്ന് സ്‌പെഷ്യൽ സർവീസ് ട്രെയിൻ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. ട്രെയിൻ 4.30ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.

Read Also: കൊവിഡ്- 19; ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിൽ ആശങ്ക വേണ്ട: മന്ത്രി കെ കെ ശൈലജ

തിങ്കളാഴ്ചയാണ് പൊങ്കാല. അന്ന് പുലർച്ചെ 4.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ രാവിലെ 6.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പൊങ്കാലയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2.30, 3.30, 4.15 എന്നീ സമയങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യൽ സർവീസുണ്ടാകും. തിരുവനന്തപുരം- കൊല്ലം സെക്ടറുകളിലെ എല്ലാ സ്റ്റേഷനുകളിലും ഈ ട്രെയിനുകൾക്ക് സ്‌റ്റോപ്പുണ്ട്. വൈകുന്നേരം 4.30ന് കൊച്ചുവേളിയിൽ നിന്ന് നാഗർകോവിലിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസുണ്ടായിരിക്കും. വൈകുന്നേരം 5.10ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ- നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തന്നെ പുറപ്പെടുന്നതായിരിക്കും. കൊച്ചുവേളി- നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.45നാകും പുറപ്പെടുക. മിക്ക ട്രെയിനുകൾക്കും ഞായറും തിങ്കളും അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

പൊങ്കാല ദിവസം ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. മാർച്ച് ഒൻപതിന് 3600 പൊലീസുകാർ സുരക്ഷക്കുണ്ടാകും. രണ്ടായിരത്തിലുമധികം സ്ത്രീ പൊലീസുകാരായിരിക്കും ഉള്ളത്. നിരീക്ഷണത്തിന് സിസി ടിവി ക്യാമറകൾക്ക് പുറമേ ഡ്രോൺ ക്യാമറകളുമുണ്ടാകും.

 

attukal ponkala special trains

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top