Advertisement

കൊവിഡ് 19; കുവൈത്ത് വിമാനത്താവളത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് മരവിപ്പിച്ചു

March 6, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് മരവിപ്പിച്ച് കുവൈത്ത്. ഈ മാസം എട്ടുമുതല്‍ കുവൈത്തിലേക്ക് വരുന്ന പത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ കൊവിഡ് 19 വൈറസ് ബാധിതരല്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവാണ് മരവിപ്പിച്ചത്. പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസര്‍ബൈജാന്‍, തുര്‍ക്കി, ശ്രീലങ്ക, ജോര്‍ജിയ, ലബനാന്‍ എന്നീ രാജ്യക്കാര്‍ വിമാനത്താവളത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവ് പ്രവാസികളില്‍ വലിയ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് വൈറസ് ബാധിതരല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നേടണമെന്നായിരുന്നു ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഉത്തരവ് തൊഴില്‍ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാലാണ് പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here