Advertisement

ഡല്‍ഹി കലാപം ; പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് വിഡിയോയില്‍ ചിത്രീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

March 6, 2020
Google News 2 minutes Read

ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് വിഡിയോയില്‍ ചിത്രീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ആശുപത്രികള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം തുടങ്ങിയ ഹര്‍ജികള്‍ ഏപ്രില്‍ പന്ത്രണ്ടിന് പരിഗണിക്കാനായി മാറ്റി. അതേസമയം, പരാതിക്കാരനായ പൊതുപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദേര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന ഡല്‍ഹി പൊലീസിന്റെ ആരോപണത്തില്‍ കോടതിയലക്ഷ്യ നോട്ടീസ് അയക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.

കലാപത്തിനിടെ ബന്ധുവിനെ കാണാതായി എന്ന ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിക്കണം. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് പതിനൊന്ന് വരെ സംസ്‌കരിക്കരുത്. എല്ലാ മൃതദേഹങ്ങളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, കലാപവുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ ഏപ്രില്‍ പന്ത്രണ്ടിന് പരിഗണിക്കാന്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പൊലീസിനും മറുപടി സമര്‍പ്പിക്കാന്‍ സമയം അനുവദിക്കുകയായിരുന്നു. സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് ഇന്ന് ഹര്‍ജികള്‍ പരിഗണിച്ചത്.

 

Story Highlights- delhi riots, High Court, post-mortem , shot on video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here