Advertisement

മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി

March 6, 2020
Google News 1 minute Read

മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. കര്‍ശന ഉപാധികളോടെയാണ് കോടതി അനുമതി നല്‍കിയത്. നിരോധിത വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്. സാമ്പിളുകള്‍ ജില്ലാ ഭരണകൂടം ശേഖരിക്കണം. ഉപാധികള്‍ പാലിച്ചുകൊണ്ട് ഇരുവിഭാഗങ്ങള്‍ക്കും വെടിക്കെട്ട് നടത്താമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഇന്നും നാളെയുമാണ് വെടിക്കെട്ട്. ഫെബ്രുവരി 28നു വെടിക്കെട്ട് നടത്തുന്നതിന് കളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് മരടിലെയും പൂണിത്തുറയിലെയും എന്‍എസ്എസ് കരയോഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ദൂരപരിധി വ്യവസ്ഥയുടെ കാര്യത്തില്‍ ക്ഷേത്രപരിസരത്ത് വേണ്ടത്ര പരിശോധന പോലും നടത്താതെയാണ് അധികൃതര്‍ തീരുമാനമെടുത്തതെന്നും ജില്ലാ ഭരണകൂടം അപേക്ഷയെ സമീപിച്ചത് മുന്‍വിധിയോടെയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.ഫെബ്രുവരി 24, 27 തീയതികളില്‍ നടത്തിയ ദൂരപരിശോധനയുടെ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞദിവസം കോടതി കളക്ടറോട് നിര്‍ദേശിച്ചിരുന്നു. നിരോധിത വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശമുണ്ട്.

Story Highlights: high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here