കാല്‍ നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കില്‍ കേരള ടൂറിസം

പ്രളയം, നിപ, ഓഖി, മഴക്കെടുതി തുടങ്ങി ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ചിരിക്കുകയാണ് കേരള ടൂറിസമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നൂറ്റാണ്ടിലെ മഹാപ്രളയം അതിജീവിച്ച തൊട്ടടുത്ത വര്‍ഷമാണ് നമ്മള്‍ ഈ നേട്ടം കൈവരിച്ചത്. വളരെ പെട്ടെന്ന് തന്നെ ഈ തിരിച്ചടിയില്‍ നിന്നും തിരികെ വരുവാന്‍ നമുക്ക് സാധിച്ചു എന്നത് വളരെയധികം അഭിമാനം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
12 ഇന കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുകയും അനുബന്ധമായി ക്രിയാത്മകമായ പ്രൊമോഷനും മാര്‍ക്കറ്റിംഗ് സംരംഭങ്ങളും വഴിയായാണ് ഈ നേട്ടം കൈവരിക്കാനായത്. ‘Kerala Is Open’ എന്ന പേരില്‍ വിപുലമായ കാമ്പയിന്‍ ആണ് നടത്തിയത്. രാജ്യത്തെ ടിവി, റേഡിയോ, സിനിമ ഹാളുകള്‍, എയര്‍പോര്‍ട്ടുകള്‍, മാളുകള്‍, പത്രമാധ്യമങ്ങള്‍, ട്രാവല്‍ ട്രേഡ് മാഗസിനുകള്‍ എന്നിവയിലൂടെയുള്ള പ്രചരണങ്ങളിലൂടെ കേരള ടൂറിസം പ്രളയത്തെ അതിജീവിച്ചു.
കേരളം സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണ് എന്ന പേരിലായിരുന്നു കാമ്പയിന്‍ നടത്തിയത്. ഇക്കാലയളവില്‍ തന്നെ യുകെ പ്രിന്റ് ക്യാമ്പയിന്‍ എന്നപേരില്‍ ബ്രിട്ടനിലെ മാസികകളിലും വകുപ്പ് പരസ്യ പ്രചാരണം നടത്തിയിരുന്നു. അതിന്റെ ഫലമായി 2018 ലെ തിരിച്ചടിയുടെ വക്കില്‍ നിന്ന് കേരള ടൂറിസം 2019 ല്‍ കുതിച്ചുയരുകയായിരുന്നു. മൊത്തം ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 17.20 ശതമാനം വര്‍ധനവും ആകെ വരുമാനത്തില്‍ 24.14 ശതമാനം വര്‍ധനവുമാണ് കേരള ടൂറിസം കൈവരിച്ചത്.
Story Highlights: kerala tourism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here