വനിതാ സംവിധായകരുടെ ചലച്ചിത്രങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം വനിതാ ദിനത്തില്‍

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിക്കുന്ന വനിത സംവിധായകരുടെ രണ്ട് ചലച്ചിത്രങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മം വനിതാ ദിനത്തില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ട തിരക്കഥകളായ താരാ രാമാനുജത്തിന്റെ ‘നിഷിദ്ധോ’, മിനി ഐജിയുടെ ‘ഡൈവോഴ്‌സ്’ എന്നീ രണ്ട് ചിത്രങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മമാണ് എട്ടിന് നടക്കുക.

‘ഡൈവോഴ്‌സി’ന്റെ സ്വിച്ച് ഓണ്‍ എട്ടിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മ്യൂസിയം ബാന്റ് ഹാളില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി എകെ ബാലന്‍ നിര്‍വഹിക്കും. എട്ടിന് വൈകിട്ട് 4.30ന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ താരാ രാമാനുജത്തിന്റെ ‘നിഷിദ്ധോ’ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം ധനകാര്യവകുപ്പ് മന്ത്രി ഡോ ടിഎം തോമസ് ഐസകും നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വനിതാശാക്തീകരണ കാഴ്ചപ്പാടില്‍ 2019-20 ലെ ബജറ്റില്‍ വനിതാസംവിധായകര്‍ക്ക് സിനിമാ നിര്‍മാണത്തിന് മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. ഇതുപ്രകാരം അപേക്ഷകളായി ലഭിച്ച സ്‌ക്രിപ്റ്റുകളില്‍ നിന്ന് അഞ്ചംഗ ജൂറി മികച്ചതെന്ന് കണ്ടെത്തിയ സിനിമകളുടെ നിര്‍മാണത്തിനാണ് തുടക്കമാകുന്നത്.

 

Story Highlights- Switch on Karma, women's day, female directors

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top