Advertisement

ടിക് ടോക്കില്‍ ലഹരിവിരുദ്ധ സന്ദേശങ്ങളുണ്ടാക്കാമോ..?,സമ്മാനം ഐപാഡ്

March 6, 2020
1 minute Read

ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന എക്‌സൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തി ടിക് ടോക് മത്സരം സംഘടിപ്പിക്കുന്നു. ലഹരി ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം. മികച്ച വിഡിയോയ്ക്ക് ഐപാഡ് സമ്മാനമായി ലഭിക്കും. ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശമുയര്‍ത്തുന്ന വിമുക്തിയുടെ തീവ്ര ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് മത്സരം.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കുകയും ലഹരിയില്‍നിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം പ്രൊഫൈലില്‍ നിന്ന് തങ്ങളുടെ വിഡിയോ പോസ്റ്റ് ചെയ്യണം. ഒരാള്‍ക്ക് ഒന്നിലേറെ വിഡിയോകള്‍ പോസ്റ്റ് ചെയ്യാം. വിഡിയോ #vimukthikerala എന്ന ഹാഷ്ടാഗോടെ പോസ്റ്റ് ചെയ്യണം. #vimukthichallenge എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സുഹൃത്തുക്കളെ ചലഞ്ച് ചെയ്യാം. വിഡിയോകള്‍ 15 നകം ലഭിക്കണം. വിഡിയോകള്‍ക്ക് ലഭിക്കുന്ന ലൈക്ക്, ആശയം, അവതരണം എന്നിവ പരിഗണിച്ചായിരിക്കും വിജയിയെ തെരഞ്ഞെടുക്കുന്നത്. വിഡിയോ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുന്നതോടൊപ്പം 9072588222 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യണം.

Story Highlights- Vimukthi, Tik Tok competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top