ഡല്‍ഹിയില്‍ 100 ലോ ഫ്‌ളോര്‍ ബസുകള്‍കൂടി നിരത്തിലിറക്കി

ഡല്‍ഹിയില്‍ 100 ലോ ഫ്‌ളോര്‍ ബസുകള്‍കൂടി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നിരത്തിലിറക്കി. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് അത്യാധുനിക സുരക്ഷാ സൗകര്യങ്ങളാണ് ബസില്‍ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള ടെന്റര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
സിഎന്‍ജിയില്‍ ഒടുന്ന നൂറ് ലോ ഫ്‌ളോര്‍ ബസുകളാണ് ഡല്‍ഹിയിലെ നിരത്തുകളിലേക്ക് എത്തിയത്. ആറ് സുരക്ഷാ ക്യാമറകള്‍, കണ്ടക്ടര്‍ക്ക് ബസ് ഡ്രൈവറുമായി ആശയ വിനിമയം നടത്തുന്നതിന് വാക്കി ടോക്കി എന്നിവയെല്ലാം ബസിലുണ്ട്.
തീ പിടുത്തം ഉണ്ടായാല്‍ ഉടന്‍ അലാറം മുഴങ്ങും. സ്ത്രീ യാത്രക്കാര്‍ക്കായി പിങ്ക് നിറത്തിലുള്ള സീറ്റുകളും ഒരുക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം 900 പുതിയ ബസുകള്‍ കൂടി നിരത്തിലിറക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 3000 ലോ ഫ്‌ളോര്‍ ബസുകള്‍ കേജ്‌രിവാള്‍ പുറത്തിറക്കിയിരുന്നു. പൊതു ഗതാഗതം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പദ്ധതി.
Story Highlights: delhi government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here