കടിച്ച നായയെ പെൺകുട്ടി കഴുത്തു ഞെരിച്ച് കൊന്നു

തെരുവ് നായയുടെ കടിയേറ്റ് പരുക്കേറ്റ പെൺകുട്ടി നായയെ കഴുത്ത് ഞെരിച്ചുകൊന്നു. കോഴിക്കോട് നാദാപുരത്താണ് സംഭവം. കാലിന് കടിയേറ്റ പെൺകുട്ടി പ്രാണരക്ഷാർത്ഥം പ്രതിരോധിക്കുന്നതിനിടെ നായയുടെ കഴുത്തിൽ പിടിമുറുക്കുകയായിരുന്നു.

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെയാണ് നായയുടെ ആക്രമണമുണ്ടായത്. ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്കാണ് സംഭവം നടന്നത്. വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെ കാലിൽ നായ കടിക്കുകയായിരുന്നു. പ്രതിരോധിക്കുന്നതിനിടെ നായയുടെ കഴുത്തിൽ പെൺകുട്ടി പിടിമുറുക്കി. കഴുത്ത് ഞെരിഞ്ഞ് നായ ചാകുകയായിരുന്നു.

വിദ്യാർത്ഥിനിയടക്കം മൂന്ന് പേർക്കാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. മന്നമ്പത്ത് മുരളി (48), കുണ്ട്യാംവീട്ടിൽ കുഞ്ഞാലി (65) എന്നിവരാണ് പരുക്കേറ്റ രണ്ട് പേർ. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.

story highlights- street dog, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top