ടിക്ക് ടോക്കിനായി എസിപിയുടെ വീടിന് സമീപം വെടിയുതിർത്തു; യുവാവ് അറസ്റ്റിൽ

ടിക്ക് ടോക്കിനായി ഡൽഹി എസിപിയുടെ വീടിന് സമീപം വെടിയുതിർത്ത യുവാവ് അറസ്റ്റിൽ.

നോയിഡ സെക്ടർ 134 ൽ നിന്ന് പുനീത് സിസോദിയ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ലൈസൻസുള്ള തോക്കും കണ്ടെടുത്തിട്ടുണ്ട്.

മാർച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ചോദ്യം ചെയ്യലിനിടെയാണ് ടിക്ക് ടോക്ക് വീഡിയോയ്ക്കായി താൻ പല റൗണ്ട് വെടിവച്ചുവെന്ന കാര്യം പുനീത് തുറന്ന് സമ്മതിക്കുന്നത്. കാർ ഓടിക്കുന്നതിനിടെയാണ് പുനീത് വെടിവച്ചതെന്ന് പൊലീസ് പറയുന്നു.

കാർ, 106 വെടിയുണ്ടകൾ, ഒരു മൊബൈൽ ഫോൺ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Story Highlights- Tik Tok

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top