Advertisement

ഇതിഹാസ താരങ്ങള്‍ നേര്‍ക്കുനേര്‍; റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിന് ഇന്ന് തുടക്കം

March 7, 2020
1 minute Read

റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിന് ഇന്ന് മുംബൈയില്‍ തുടക്കമാകും. സച്ചിന്റെ ഇന്ത്യാ ലെജന്റ്‌സും ബ്രയാന്‍ ലാറ നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സും തമ്മില്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴ് മണിക്കാണ് ഉദ്ഘാടന മത്സരം.

22 വരെയാണ് സീരീസ് നടക്കുക. സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യന്‍ ലെജന്‍ഡ്‌സ് ടീമില്‍ ശ്രദ്ധേയരായ പല മുന്‍ താരങ്ങളും ഇടം നേടിയിട്ടുണ്ട്. വിരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പത്താന്‍, മുനാഫ് പട്ടേല്‍, അജിത് അഗാര്‍ക്കര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ടീമിലുണ്ട്.

വിന്റേജ് ഓപ്പണിംഗ് ജോഡികളായ സച്ചിന്‍ – സെവാഗ് ദ്വയമായിരിക്കും ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. മധ്യനിരയില്‍ യുവി – കൈഫ് എവര്‍ഗ്രീന്‍ കോമ്പോ. ബൗളിംഗ് ഓപ്പണ്‍ ചെയ്യാന്‍ സഹീര്‍ മുനാഫ്. തേര്‍ഡ് സീമറായി അഗാര്‍ക്കര്‍. പ്രഗ്യാന്‍ ഓജ സ്പിന്നറാവും. ഓള്‍റൗണ്ടര്‍ റോളില്‍ ഇര്‍ഫാന്‍ പത്താന്‍. ഇവര്‍ക്കൊപ്പം മുന്‍ ബാറ്റിംഗ് പരിശീലകന്‍ കൂടിയായ സഞ്ജയ് ബംഗാറും ഓള്‍ റൗണ്ടറായി ടീമിലുണ്ട്. സായ്‌രാജ് ബഹുതുലെ, സമീര്‍ ദിഘെ എന്നിവര്‍ കൂടി ടീമില്‍ കളിക്കും.

ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുക.

ആകെ 11 മത്സരങ്ങളാണ് ഉണ്ടാവുക. വാംഖഡെയില്‍ രണ്ട് മത്സരങ്ങള്‍ നടക്കുമ്പോള്‍ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നാലു മത്സരങ്ങള്‍ നടക്കും. നവി മുംബൈയിലെ ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തിലും നാല് മത്സരങ്ങളുണ്ട്. ഫൈനല്‍ മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുക.

Story Highlights: road safety world series 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top